2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഐഎസിന്റെ യുദ്ധമന്ത്രി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ‘യുദ്ധമന്ത്രി’യെന്ന വിശേഷണമുള്ള അബു ഒമര്‍ അല്‍ ഷിസ്ഹാനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം.  

ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അല്‍ ബാഗ്ദാദിയുടെ യുദ്ധകാര്യ ഉപദേഷ്ടാവായിരുന്നു ഷിസ്ഹാനി.

മാര്‍ച്ചില്‍ നടന്ന യുഎസ് വ്യോമാക്രമണത്തില്‍ ഷിസ്ഹാനി കൊല്ലപ്പെട്ടതായി നേരത്തെ പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ ‘അമാക്’ റിപ്പോര്‍ട്ട് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.