2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഏഷ്യന്‍ സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പ്: പങ്കജ് അദ്വാനി സെമിയില്‍

ദോഹ: ഏഷ്യന്‍ സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പങ്കജ് അദ്വാനി സെമി ഫൈനലില്‍ കടന്നു. സിറിയയുടെ കരം ഫാത്തിമയെ പരാജയപ്പെടുത്തിയാണ് അദ്വാനി സെമിയിലെത്തിയത്. നേരത്തെ നടന്ന പോരാട്ടത്തില്‍ നാട്ടുകാരനായ ഇഷ്പ്രീത് ചന്ദയോട് ഇഞ്ചോടിഞ്ച് പോരാടിയാണ് അദ്വാനി ക്വാര്‍ട്ടറിലെത്തിയത്. മികച്ച പോരാട്ടം കാഴ്ച്ചവച്ച ഇഷ്പ്രീതിനെതിരേ 66-43 എന്ന സ്‌കോറിനാണ് അദ്വാനി വിജയിച്ചത്. സെമിയില്‍ തായ്‌ലന്‍ഡിന്റെ ക്രിറ്റ്‌സനുട്ട് ലെററ്റ്‌സത്തായാതോണ്‍ ആണ് അദ്വാനിയുടെ എതിരാളി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.