2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഏഷ്യന്‍ ഗെയിംസില്‍ 69 മെഡല്‍; ചരിത്രം കുറിച്ച് ഇന്ത്യ

ഏഷ്യന്‍ ഗെയിംസിന് ഇന്ന് സമാപനം: ബോക്‌സിങ്ങില്‍ അമിതിനും ബ്രിഡ്ജില്‍ പുരുഷ ടീമിനും സ്വര്‍ണം

 

 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഏഷ്യന്‍ ഗെയിംസ് ഇന്ന് സമാപിക്കും. ഇന്നലെ തന്നെ ഏകദേശം എല്ലാ മത്സരങ്ങളും അവസാനിച്ചിട്ടുണ്ട്. ട്രിയാത്‌ലോണ്‍ മത്സരത്തിന്റെ ഫൈനല്‍ മാത്രമാണ് ഇന്ന് നടക്കുന്നത്. ഇന്നലെ നടന്ന മത്സരങ്ങളില്‍ നിന്നായി രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമടക്കം ഇന്ത്യ നാല് മെഡലുകള്‍ സ്വന്തമാക്കി.
ഹോക്കിയിലെ വെങ്കല നേട്ടത്തോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമടക്കം 69 മെഡലുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ തന്നെ ഇന്ത്യ ആദ്യമായാണ് 69 മെഡലുകള്‍ സ്വന്തമാക്കുന്നത്. ഇതോടെ 2010ല്‍ ഗ്വാങ്ഷൗവില്‍ നേടിയ 65 മെഡല്‍ നേട്ടമാണ് ഇന്ത്യ മറികടന്നത്. ഇന്നലെ ബോക്‌സിങ്, ബ്രിഡ്ജ് ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്‌ക്വാഷില്‍ വെള്ളിയും പുരുഷ ഹോക്കിയില്‍ വെങ്കലവും നേടി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.