2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ്: ഇന്ത്യക്കു അഞ്ചു മെഡലുകള്‍

ദോഹ: ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ മെഡല്‍ നേട്ടം അഞ്ചായി. ഒരു സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നാം ദിവസത്തില്‍ ഇന്ത്യ രണ്ടു വെള്ളി മെഡലുകള്‍ നേടി.
ട്രിപ്പിള്‍ ജംപ് പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യയുടെ മലയാളി താരങ്ങളായ രഞ്ജിത്ത് മഹേശ്വരി, മയൂഖ ജോണി എന്നിവരാണ് വെള്ളി നേടിയത്. രഞ്ജിത്ത് 16.16 മീറ്റര്‍ താണ്ടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. കസാഖിസ്താന്റെ റോമന്‍ വലിയേവ് 16.69 ദൂരം പിന്നിട്ട് സ്വര്‍ണം സ്വന്തമാക്കി. ആതിഥേയ താരം അഹമദ് അല്‍ മന്നായിക്കാണ് വെങ്കലം.
വനിതാ വിഭാഗത്തില്‍ മയൂഖ 14.00 മീറ്റര്‍ താണ്ടിയാണ് വെള്ളി നേടിയത്. കസാഖിസ്താന്‍ താരം ഓള്‍ഗ റ്യബകോവ സ്വര്‍ണവും കസാഖ് താരം തന്നെയായ ഇറിന ഇക്തോവ വെങ്കലവും നേടി. നേരത്തെ ആദ്യ ദിനത്തില്‍ ലോങ് ജംപ് സ്വര്‍ണം നേടിയ മയൂഖ ട്രിപ്പിള്‍ ജംപില്‍ ഇന്‍ഡോറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ താരത്തിനു ഒളിംപിക് യോഗ്യതാ മാര്‍ക്ക് പിന്നിടാന്‍ സാധിച്ചില്ല. ദ്യുതി ചന്ദ്, സുഗന്ധ കുമാരി എന്നിവരാണ് ഇന്ത്യക്കായി വെങ്കലം നേടിയ താരങ്ങള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.