2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഏഴു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ക്കു ഒളിംപിക് യോഗ്യത

ഹൈദരാബാദ്: ഏഴു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ ഒളിംപിക് യോഗ്യത സ്വന്തമാക്കി. ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് സൈന നേഹ്‌വാള്‍, പി.വി സിന്ധു, കിഡംബി ശ്രീകാന്ത്, ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ, മനു അത്രി, സുമീത് റെഡ്ഡി എന്നിവരാണ് യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങള്‍.

കഴിഞ്ഞ ദിവസം സമാപിച്ച അവസാന ഒളിംപിക് യോഗ്യതാ പോരാട്ടമായ ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ തീരുമാനിച്ചത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ അടുത്ത ദിവസം തന്നെ യോഗ്യത സ്ഥിരീകരിക്കും.
എട്ടു ബാഡ്മിന്റണ്‍ താരങ്ങളെയാണ് ഇന്ത്യ മത്സരിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ പി കശ്യപിനു പരുക്കേറ്റതോടെ എണ്ണം ഏഴായി ചുരുങ്ങുകയായിരുന്നു. ആദ്യമായാണ് ഇന്ത്യക്കായി ഒളിംപിക്‌സ് സിംഗിള്‍സില്‍ രണ്ടു വനിതാ താരങ്ങള്‍ ഒരേ സമയം മത്സരിക്കാനിറങ്ങുന്നത്. റാങ്കിങിലെ ആദ്യ പതിനാറിനുള്ളിലുള്ള താരങ്ങള്‍ക്ക് നേരിട്ട് യോഗ്യത നേടാം. സിംഗിള്‍സില്‍ മത്സരിക്കുന്ന സൈനയും സിന്ധുവും ആദ്യ പതിനാറിനുള്ളില്‍ വന്നതാണ് ഇരുവര്‍ക്കും തുണയായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.