2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ഏഴിന ആവശ്യങ്ങളുമായി ജാര്‍ഖണ്ഡില്‍ പൊലിസുകാര്‍ സമരം തുടങ്ങി

 

റാഞ്ചി: വര്‍ഷത്തില്‍ ഒരുമാസം അധികം ശമ്പളം നല്‍കുന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങള്‍ ഉയര്‍ത്തി ജാര്‍ഖണ്ഡിലെ 70,000 പൊലിസുകാര്‍ പ്രതിഷേധ സമരം തുടങ്ങി. പ്രതിഷേധം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ യൂനിഫോമില്‍ കറുത്ത ബാഡ്ജ് ധരിച്ചുകൊണ്ടുള്ള പ്രതിഷേധം ഇന്നലെ തുടങ്ങിയതായി ജാര്‍ഖണ്ഡ് പൊലിസ് അസോസിയേഷന്‍ പ്രസിഡന്റ് യോഗേന്ദ്ര സിങ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ പൂര്‍ണമായും അവഗണനയാണ് തുടരുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 20ന് നിരാഹാരം അനുഷ്ഠിക്കും. 28ന് എല്ലാ പൊലിസുകാരും നാല് ദിവസത്തെ അവധിയില്‍ പ്രവേശിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.