2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ഏഴാം ശമ്പളകമ്മീഷന്‍: പ്രേമചന്ദ്രന്‍ എം.പി നിവേദനം നല്‍കി

കൊല്ലം: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ്, ടീ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, ടുബാകോ ബോര്‍ഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍ക്ക് ഏഴാം ശമ്പളകമ്മിഷന്‍ പ്രകാരമുള്ള പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന് നിവേദനം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ സേവനവേതന വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്തിരുന്ന ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പുനഃക്രമീകരിക്കുന്നത് ശമ്പളകമ്മിഷന്‍ ഉത്തരവുകളിലൂടെയാണ്. വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍ക്ക് ഉത്തരവ് നടപ്പാക്കാത്തത് വിവേചനപരവും പ്രതിഷേധാര്‍ഹവുമാണ്. അടിയന്തിരമായി ഏഴാം ശമ്പളകമ്മീഷന്‍ പ്രകാരമുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും എം.പി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.