2018 August 19 Sunday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

ഏഴാം തവണയും ജേതാക്കള്‍; ചരിത്ര നേട്ടവുമായി യുവന്റസ്

 

റോം: ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ തുടര്‍ച്ചയായി ഏഴാം തവണയും ജേതാക്കളായി യുവന്റസ് ചരിത്രമെഴുതി. യൂറോപ്പിലെ മേജര്‍ ലീഗുകളില്‍ ആദ്യമായാണ് ഒരു ടീം ഏഴു തവണ തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്നത്. 34-ാം ലീഗ് കിരീടമാണ് യുവന്റസ് സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം റോമയുമായി നടന്ന മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് യുവന്റസിന് ചരിത്ര നേട്ടം കൈവരിക്കാനായത്. 64-ാം മിനുട്ടില്‍ യുവന്റസ് താരം നൈന്‍ഗോളന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പത്തു പേരുമായി ചുരുങ്ങിയിട്ടും യുവന്റസ് റോമയെ പ്രതിരോധിച്ചു ഗോള്‍ വീഴാതെ കാത്തു. സീസണില്‍ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെയാണ് യുവന്റസിന്റെ കിരീട നേട്ടം.
1930ല്‍ ഇന്റര്‍ മിലാന്‍ തുടര്‍ച്ചയായി അഞ്ച് കിരീടം നേടിയിരുന്നു. ഈ റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷം തന്നെ യുവന്റസ് തിരുത്തിക്കുറിച്ചിരുന്നു. കഴിഞ്ഞ ആഴ്ച എ.സി മിലാനെ 4-0 പരാജയപ്പെടുത്തി യുവന്റസ് ഇറ്റാലിന്‍ കപ്പിലും ജേതാക്കളായിരുന്നു. 19ന് വെറോണക്കെതിരേയാണ് യുവന്റസിന്റെ അവസാന മത്സരം. 37 മത്സരങ്ങളില്‍നിന്ന് 92 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം. രണ്ടാംസ്ഥാനത്തുള്ള നാപോളിക്ക് 37 മത്സരങ്ങളില്‍നിന്ന് 88 പോയിന്റാണുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.