2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഏഴാം ക്ലാസുകാരി ട്രെയിന്‍ തട്ടി മരിച്ചു

പയ്യോളി: സ്‌കൂളിലേക്ക് പോകും വഴി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. പയ്യോളി കാഞ്ഞിരമുള്ള പറമ്പിലെ മണ്ണംകുണ്ടില്‍ നാസറിന്റെയും നജിലയുടെയും മകള്‍ ഹംന ഫാത്വിമ (12)യാണ് മരിച്ചത്. തൃക്കോട്ടൂര്‍ എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.
ഇന്നലെ രാവിലെ എട്ടരയോടെ പയ്യോളി റെയില്‍വെ സ്റ്റേഷന് വടക്ക് ഭാഗത്തെ രണ്ടാം ഗെയിറ്റിലാണ് അപകടം. പാളം മുറിച്ച് കടക്കുന്നതിനിടയില്‍ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ പരശുറാം എക്‌സ്പ്രസ്സ് തട്ടുകയായിരുന്നു.
ട്രെയിന്‍ പിന്നില്‍ നിന്നുവരുന്നതു കണ്ട ഹംന ഓടി മാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാര്‍ ഹംനയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പയ്യോളി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. സഹോദരങ്ങള്‍: അജ്‌നാസ്, ആഷിഖ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.