2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഏഴര ലക്ഷം വിദേശ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനെത്തിയവരുടെ എണ്ണം ഏഴു ലക്ഷം കവിഞ്ഞു.

സഊദി പാസ്‌പോര്‍ട്ട് അധികൃതരാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതേ കാലയളവില്‍ അഞ്ചു ശതമാനം വര്‍ധനവാണ് ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ രേഖപ്പെടുത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം അര ലക്ഷത്തോളം തീര്‍ഥാടകരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏതാനും ദിവസങ്ങള്‍ കൂടി കഴിയുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിനുള്ള മുഴുവന്‍ ഹാജിമാരും പുണ്യഭൂമിയില്‍ എത്തിച്ചേരും.

നിലവില്‍ വ്യോമ, ജല മാര്‍ഗമുള്ള ഹാജിമാരാണ് ഏറ്റവും കൂടുതലായി എത്തിച്ചേരുന്നത്. കര മാര്‍ഗ്ഗമുള്ള യാത്രികരുടെ വരവും തുടങ്ങിയിട്ടുണ്ടെങ്കിലും ഹജ്ജ് ദിവസം അടുക്കുന്നതോടെയാണ് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഒഴുക്ക് വര്‍ധിക്കുക.

ഇന്ത്യന്‍ ഹാജിമാരുടെ വരവും തുടരുകയാണ്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയുള്ളവരില്‍ എണ്പത്തിനായിരത്തോളം ഹാജിമാര്‍ പുണ്യ ഭീമിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഔറംഗാബാദ്, ചെന്നൈ, ഡല്‍ഹി, ഗയ, ഗോവ, കൊല്‍ക്കത്ത, ലക്‌നൗ, ഗുവാഹത്തി, മാംഗ്ലൂര്‍, ശ്രീനഗര്‍, വാരാണസി എന്നീ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള ഹാജിമാരുടെ വരവ് ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്.

ഇവിടങ്ങളില്‍ നിന്നും 66585 തീര്‍ഥാടകരാണ് എത്തിച്ചേര്‍ന്നത്. അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊച്ചി, ഹൈദരാബാദ്, ജയ്പൂര്‍, മുംബൈ, നാഗ്പൂര്‍, റാഞ്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരെയും വഹിച്ചുള്ള വിമാനമാണ് ഇപ്പോള്‍ വന്നിറങ്ങുന്നത്.

ഇന്ത്യന്‍ ഹാജിമാരില്‍ ഇതിനകം 14 പേര്‍ മരിച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ എത്തിയവരില്‍ പത്ത് പേരും നാല് പേര് സ്വകാര്യ ഹജ്ജ് സര്‍വിസ് മുഖേന എത്തിയവരുമാണ്.

ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്‌മെന്റുകള്‍ വഴി 44832 പേരും മൊബൈല്‍ മെഡിക്കല്‍ സര്‍വിസ് വഴി 4103 പേരും ചികിത്സ തേടിയിട്ടുണ്ട്. മക്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖും ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവരും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.