2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഏരിയാ കണ്‍വന്‍ഷന്‍

വടക്കാഞ്ചേരി: ഡിഫറന്റ്‌ലി  ഏബിള്‍ഡ് പേഴ്‌സണ്‍സ്  വെല്‍ഫെയര്‍ ഫെഡറേഷന്‍ വടക്കാഞ്ചേരി ഏരിയാ കണ്‍വന്‍ഷന്‍ ഓട്ടുപാറ അനഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു.   അംഗ പരിമിതര്‍ക്കായി മണ്ണും, വീടും പദ്ധതി നടപ്പിലാക്കണമെന്നും, തൊഴില്‍ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എസ്. ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു.   സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍  സേവിയാര്‍ ചിറ്റിലപ്പിള്ളി, ഏരിയാ സെക്രട്ടറി  പി.എന്‍ സുരേന്ദ്രന്‍, ഡി.എ.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറി കെ.കെ ഷാജു മുഖ്യപ്രഭാഷണം നടത്തി.  ടി.വി സുനില്‍ കുമാര്‍, സുരേഷ്,  ഇ.എം വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.