2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഏച്ചൂരില്‍ രണ്ടു വീടുകള്‍ക്ക് നേരെ ബോംബെറ്

ചക്കരക്കല്‍: ഏച്ചൂരില്‍ രണ്ടു വീടുകള്‍ക്ക് നേരെ ബോംബെറ്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്. കണ്ണൂര്‍ അക്ഷയ പ്രൊജക്റ്റ് ഓഫിസര്‍ നെയ്യന്‍ പ്രഭാകരന്‍, പ്രിയ നിവാസില്‍ ശ്രീധരന്‍ എന്നിവരുടെ വീടിനാണ് ബോംബ് എറിഞ്ഞത്. രണ്ടു പേരും സി.പി.എം അനുഭാവികളാണ്. രണ്ടു വീടുകളിലെയും ജനല്‍ ചില്ലുകള്‍ സ്‌പോടനത്തില്‍ തകര്‍ന്നു. ഫര്‍ണിച്ചറുകള്‍ പൊട്ടി. പ്രഭാകരന്റെ വീടിന്റെ ഉള്‍വശത്തെ ചുമര്‍ പൊട്ടി. ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു.ചക്കരക്കല്‍ പൊലിസ് കേസടുത്തു അന്വഷണം നടത്തി വരുന്നു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.