2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമത്തില്‍ നിന്നു പിന്മാറണം

തളിപ്പറമ്പ്്: ഭാരതത്തിന്റെ മതേതര സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമായ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമത്തില്‍ നിന്ന് അധികാരികള്‍ പിന്മാറണമെന്നു തളിപ്പറമ്പ് മേഖലാ എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമാ ആദര്‍ശ സമ്മേളനം അഭിപ്രായപ്പെട്ടു. ബഹുസ്വരതയും സൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയുള്ള സര്‍വേകള്‍ പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ‘ഐ.എസ്, സലഫിസം, ഫാസിസം’ എന്ന പ്രമേയത്തില്‍ വ്യത്യസ്ത  പരിപാടികളോടെ ഒരു മാസം നീണ്ടു നിന്ന കാംപയിനാണ് ആദര്‍ശ സമ്മേളനത്തോടെ  സമാപിച്ചത്.
സുന്നത്ത് ജമാഅത്തിന്റെ സന്ദേശമാണ് അജയ്യമെന്നു വിളിച്ചോതി  സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എസ്.കെ.എസ്. എസ്.എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍ അസ്അദി നമ്പ്രംഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മേഖലാ പ്രസിഡന്റ് അബ്ദുള്ള യമാനി അധ്യക്ഷനായി. എം.ടി അബൂബക്കര്‍ ദാരിമി, മുസ്തഫ അശ്‌റഫി കക്കുപ്പടി എന്നിവര്‍ ആദര്‍ശ പ്രഭാഷണം നടത്തി. മഷ്‌ക്കൂര്‍,  അമീന്‍ സംസാരിച്ചു. കെ.കെ മുഹമ്മദ് ദാരിമി ബ്ലാത്തൂര്‍, അബ്ദുറഹിമാന്‍ ഹൈതമി, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, അബ്ദുസമദ് മുട്ടം, ഉമര്‍ നദ്‌വി, പി.പി മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് ദാരിമി, ശുക്കൂര്‍ ഫൈസി, സുലൈമാന്‍ ഫൈസി, സി.കെ മുഹമ്മദ് മൗലവി, ഹസന്‍ ദാരിമി,  വഹീദ് ദാരിമി, ഹൈദര്‍ ഫൈസി, റസാഖ് നിസാമി, മുഹമ്മദ് ഇബ്‌നു ആദം തുടങ്ങിയവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News