2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഏകീകൃത ചന്ദ്രമാസ കലണ്ടര്‍ സാധ്യമോ?

ഇസ്‌ലാമിക കലണ്ടറിനെ കുറിച്ച് തുര്‍ക്കിയില്‍ വച്ച് നടന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ചിലസംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. വിവിധ വിഷയങ്ങളിലായി ഭിന്നിച്ചു നില്‍ക്കുന്ന മുസ്‌ലിംലോകത്തെ ഒരുമിപ്പിക്കാന്‍ ഏകീകൃത ചന്ദ്രമാസ കലണ്ടര്‍ കൊണ്ട് സാധ്യമാകില്ലേ?

മുസ്‌ലിം ലോകം സാധാരണ ഹിജ്‌റ മാസം നിര്‍ണയിക്കുന്നതിന് അവലംബിക്കാറുള്ളത് ചന്ദ്രനെയാണ്. വ്രതം അനുഷ്ഠിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട റമദാന്‍ മാസവും രണ്ട് പെരുന്നാളുകളും ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍ണയിക്കാറുള്ളത്. എന്നാല്‍ തുര്‍ക്കിയില്‍ വച്ച് നടന്ന ത്രിദിന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ വച്ച് സമൂഹത്തിലെ ഭിന്നതക്ക് പരിഹാരമായി മുന്നോട്ട് വച്ചത് ഏകീകൃത ചന്ദ്രമാസ കലണ്ടറാണ്.
ഇന്ത്യയില്‍ നിന്ന് സമ്മേളനത്തില്‍ നാല് പേരായിരുന്നു പങ്കെടുത്തത്. കേരളത്തില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് എനിക്കായിരുന്നു. തുര്‍ക്കി, സൗദി അറേബ്യ, ജോര്‍ദാന്‍, ഖത്തര്‍, അമേരിക്ക, യൂറോപ്പ് തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും ഗോള ശാസ്ത്രജ്ഞരുമാണ് ഇസ്താംബൂളില്‍ ഒത്തുചേര്‍ന്നിരുന്നത്.

തുര്‍ക്കി സര്‍ക്കാറിന് കീഴിലുള്ള മതകാര്യവകുപ്പാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ അന്തിമ തീരുമാനമെടുക്കാന്‍ 57 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി.സിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

മുസ്തഫ മുഹമ്മദ്
എക്‌സ്പ്രസ് ബില്‍ഡേഴ്‌സ്,
കോഴിക്കോട്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.