2017 July 22 Saturday
അഴിമതി കൂടുമ്പോള്‍ നിയമങ്ങളും കൂടുന്നു
ടാസിറ്റസ്

ഏകദിന പ്രകൃതി പഠന ക്യാംപിന് അപേക്ഷിക്കാം

 

കല്‍പ്പറ്റ: സംസ്ഥാന വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യ വനവല്‍കരണ വിഭാഗം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാംപിനുള്ള അപേക്ഷ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ നിന്നും ക്ഷണിച്ചു.
വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ പരമാവധി 40പേര്‍ അടങ്ങുന്ന പഠന സംഘങ്ങള്‍ക്കാണ് ക്യാംപ് അനുവദിക്കുന്നത്. പ്രകൃതി പഠന ക്യാംപില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ ക്യാംപിലേക്കും തിരിച്ചും ഉള്ള യാത്രാചെലവ് സ്വന്തം വഹിക്കേണ്ടതാണ്.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ നല്‍കും. വിദ്യാര്‍ഥികളായ പഠനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍, ഫാറസ്ട്രി ക്ലബ്, ഇക്കോ ക്ലബ്, നേച്ച്വര്‍ ക്ലബ്, ഇ.സി.സി, എല്‍.ജി.സി, എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി, ഭൂമിത്രസേന, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ഊര്‍ജ ക്ലബ്, ആരോഗ്യ ക്ലബ് മുതലായ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടാകും.
നിര്‍ദിഷ്ട ഫോമില്‍ തയാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണര്‍, കോഴിക്കോട്- 673028 എന്ന മേല്‍വിലാസത്തില്‍ ഈമാസം 30നകം ലഭിക്കണം. ഫോണ്‍: 04952414283, 8547603870, 8547603871.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.