2017 July 23 Sunday
അഴിമതി കൂടുമ്പോള്‍ നിയമങ്ങളും കൂടുന്നു
ടാസിറ്റസ്

ഏകദിന പഠന ക്യാംപ്

ചേര്‍ത്തല: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അര്‍ത്തുങ്കലില്‍ നടന്ന ഏകദിന പഠന ക്യാംപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതിതള്ളാനുള്ള നടപടി മരവിപ്പിക്കുകയും കടല്‍ഭിത്തി നിര്‍മ്മാണം തകിടം മറിക്കുകയും ചെയ്തു കൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് വഞ്ചനാപരമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് എ.കെ ബേബി അദ്ധ്യക്ഷത വഹിച്ചു.കെ.സി വേണഗോപാല്‍ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ.എം ലിജു, അബ്ദുള്‍ ഗഫൂര്‍ ഹാജി, ജോണി തച്ചാറ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.