2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ഏകദിന, ടി20 ടീമിനെ പ്രഖ്യാപിച്ചു; കോഹ്‌ലിയും രാഹുലും തിരിച്ചെത്തി

മുംബൈ: ആസ്‌ത്രേലിയയെ നേരിടാനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ടണ്ട് ഏകദിനങ്ങള്‍ക്കും അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡിലെ അവസാന മത്സരങ്ങളില്‍ വിശ്രമം അനുവദിച്ച വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ദിനേഷ് കാര്‍ത്തിക്കിനെ ഒഴിവാക്കി. അച്ചടക്ക നടപടിയെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ കെ.എല്‍ രാഹുലും ഏകദിന ടി20 ടീമുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. യുവ സ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡെയ്ക്ക് ഇതാദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുകയും ചെയ്തു. ടി20 മത്സരത്തിലേക്കാണ് മായങ്കിനെ വിളിച്ചിട്ടുള്ളത്. ഉമേഷ് യാദവിനേയും ടി20 ടീമിലേക്ക് തിരിച്ച് വിളിച്ചിട്ടുണ്ട്. ദിനേശ് കാര്‍ത്തികിനെ ടി20യില്‍ മാത്രമേ കളിപ്പിക്കൂ. ഇംഗ്ല@ണ്ട് ലയണ്‍സിനെതിരായ ടെസ്റ്റിലെ മിന്നും പ്രകടനാണ് മായങ്കിന് ടീമിലേക്കുള്ള വഴി തെളിച്ചത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ അവസാന പരമ്പരയായതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.