2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എ.ബി.വി.പി ഭീഷണി; രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ തെളിവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ തെളിവാണ് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുമായ ഗുര്‍മെഹര്‍ കൗറിനുനേരെ ഉയര്‍ന്ന ഭീഷണിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എ.ബി.വി.പിയെ ഭയമില്ലെന്ന് ചൂണ്ടിക്കാട്ടി കൗര്‍ സോഷ്യല്‍ മീഡിയ പ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരെ മാനഭംഗപ്പെടുത്തുമെന്ന ഭീഷണി ഉയര്‍ത്തി എ.ബി.വി.പി രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഗുര്‍മെഹറിന്റെ ധൈര്യത്തെ പ്രകീര്‍ത്തിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം രാജ്യമൊട്ടാകെ കൗറിന് പിന്നിലുണ്ടെന്നും വ്യക്തമാക്കി. എ.ബി.വി.പിയും അവരെ നയിക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വങ്ങളും ഉയര്‍ത്തുന്ന വിദ്വേഷത്തിനും ഭീകരതക്കുമെതിരേ ഓരോരുത്തരും ശബ്ദമുയര്‍ത്തണമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെല്ലാവരും വര്‍ഗീയ അജണ്ടക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ ഭരണഘടനാപരമായ അവകാശങ്ങളും പൗരസ്വാതന്ത്ര്യത്തിനുമായി കോണ്‍ഗ്രസിന് ശബ്ദിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു രംഗത്തുവന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു വെങ്കയ്യ നായിഡു രാഹുലിനും കോണ്‍ഗ്രസിനും എതിരായി നിലപാട് വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.