2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ ആള്‍ പൊലിസുകാരന്റെ തലക്കടിച്ചു

നിലമ്പൂര്‍: എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ ആള്‍ പൊലിസുകാരന്റെ തലക്കടിച്ചു. നിലമ്പൂര്‍ എടക്കര എസ്.ബി.ടി എ.ടി.എമ്മിന് മുമ്പിലാണ് സംഭവം.

 

എടക്കര പൊലിസ് സ്റ്റേഷനിലെ ഉമ്മറിനാണ് തലക്കടിയേറ്റത്. പൊലിസുകാരനെ അടിച്ചയാള്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടു.

 

ഉമ്മറിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ പൊലിസുകാരന്‍ ഉമ്മറിന്റെ ചെവിക്ക് പിറകില്‍ രണ്ട് സ്റ്റിച്ചുണ്ട.്

 

സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. പാസ്സില്ലാതെ ക്യൂവില്‍ നിന്നയാളെ മാറ്റാനുള്ള ശ്രമത്തിനിടെയാണ് ഉമ്മറിന് അടിയേറ്റത്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.