2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

എ.ടി.എം സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ട്

ഫാരിസ്, കരിങ്കല്ലത്താണി

 

പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ ആശ്രയിച്ചുകൊണ്ടിരിക്കുന്നത് എ.ടി.എമ്മിനെയാണ്. കൂടുതല്‍ സുരക്ഷിതമെന്ന വിശ്വാസത്തിലാണിത്. ഇപ്പോള്‍ നിരവധി എ.ടി.എം തട്ടിപ്പുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതു ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതു ഹൈടെക് സാങ്കേതികവിദ്യയാണ്.
കോയമ്പത്തൂരിലെ എ.ടി.എമ്മുകളില്‍ നിന്നു 14, 15 തിയതികളില്‍ ആറുതവണയാണു തട്ടിപ്പുസംഘം പണംപിന്‍വലിച്ചത്. സ്‌കിമ്മറും കാമറയും ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തിയാണു പണം കവരുന്നത്. ജനങ്ങള്‍ക്ക് എ.ടി.എമ്മിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതിനാല്‍, എ.ടി.എമ്മിന് കൂടുതല്‍ സുരക്ഷാവലയം തീര്‍ക്കേണ്ടതായിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.