2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

എ.എസ്.ഐയുടെ പീഡനശ്രമക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം

അമ്പലപ്പുഴ: എ.എസ്.ഐയുടെ പീഡനശ്രമക്കേസ്  ഒതുക്കി തീര്‍ക്കാന്‍ ശ്രമം.പുന്നപ്രയിലെ അഡീഷണല്‍ എസ് ഐ സാമോന് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് പരാതിക്കാരിയായ 16 കാരിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ ഒരു രാഷ്ട്രീയ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ഏതാനും ദിവസം മുന്‍പ് ആണ് അഡീഷണല്‍ എസ് ഐ സാമോന്‍ പുന്നപ്ര സ്വദേശിനിയായ 16 കാരിയെ ഇദ്ദേഹം താമസിക്കുന്ന വണ്ടാനത്തെ ദേവി ലോഡ്ജില്‍ വിളിച്ചുവരുത്തിയത്.
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ വിളിച്ചുവരുത്തി എന്നാരോപിച്ച് ഒരു സംഘമാളുകള്‍ സാമോനെ മര്‍ദ്ദിച്ചിരുന്നു.  ഇദ്ദേഹത്തെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെതന്നെ ചിലര്‍ സാമോനെ രക്ഷപെടുത്തുകയായിരുന്നു.
തൊട്ടടുത്ത ദിവസം സാമോനെതിരെ കേസെടുക്കുകയും ചെയ്തു. ഇതിനുശേഷം ഒളിവില്‍പ്പോയ സാമോന് വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇദ്ദേഹത്തെ രക്ഷിക്കാന്‍ യുവനേതാവ് രംഗത്തെത്തിയിരിക്കുന്നത്. പരാതിപിന്‍വലിക്കാന്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും വന്‍തുക വാഗ്ദാനം നല്‍കിയെങ്കിലും ഇവര്‍ വഴങ്ങിയിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News