2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എസ്.വൈ ഖുറൈശിക്ക് നേപ്പാളി വധു

ന്യൂഡല്‍ഹി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറൈശിയും നേപ്പാളിലെ തെരഞ്ഞെടുപ്പ് കമ്മിഷണറും വിവാഹിതരാകുന്നുവെന്ന് വാര്‍ത്ത. നേപ്പാളിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇള ശര്‍മയെയാണ് ഖുറൈശി മിന്നു കെട്ടാനൊരുങ്ങുന്നത്. ദ ടെലഗ്രാഫ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. 2015 സെപ്റ്റംബറില്‍ മെക്‌സിക്കോയില്‍ ഒരു സമ്മേളന വേദിയിലാണ് ഇരുവരും കïു മുട്ടിയത്. ഇത് പ്രണയമാവുകയായിരുന്നുവെന്നാണ് വാര്‍ത്ത. ഇളയുമായി വ്യക്തിപരമായ ബന്ധമുïെന്ന് ഖുറൈശി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുï്.
49 കാരിയായ ഇളയുടെ ഭര്‍ത്താവ് ഒരു പൊലിസ് ഉദ്യോഗസ്ഥനായിരുന്നു. 15 വര്‍ഷം മുമ്പ് മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രïു പെണ്‍ മക്കളുï്. 1971ലെ  ഐ.എ.എസ് ബാച്ചുകാരനാണ് 69 കാരനായ ഖുറൈശി.  മാധ്യമപ്രവര്‍ത്ത ഹുംറ ഖുറൈശിയെ വിവാഹം ചെയ്തുവെങ്കിലും പിന്നീട് മോചനത്തില്‍ കലാശിച്ചു. ഇള- ഖുറൈശി വിവാഹം ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.