2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

എസ്.വൈ.എസ് റബീഅ് കാംപയിന്‍ സമാപനത്തിന് അന്തിമ രൂപമായി

മലപ്പുറം: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 17ന് എറണാകുളത്ത് നടക്കുന്ന റബീഅ് കാംപയിന്‍ സമാപനത്തിന് മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ സെക്രട്ടറിമാരുടെയും സംയുക്ത യോഗം അന്തിമ രൂപം നല്‍കി. ആമില വളണ്ടിയേഴ്‌സ് പരേഡ്, മദ്ഹുറസൂല്‍ പ്രഭാഷണം, നഅ്‌തെ ഹബീബ് മെഹ്ഫില്‍, കാംപയിന്‍ സമാപന സമ്മേളനം, പ്രാര്‍ഥനാ മജ്‌ലിസ് എന്നീ സെഷനുകളായാണ് കാംപയിന്‍ സമാപന സംഗമം.
വൈകിട്ട് മൂന്നിന് കളമശ്ശേരി ഞാലകം പള്ളി പരിസരത്ത് നിന്നാരംഭിക്കുന്ന ആമില പരേഡ് എറണാകുളം ജില്ലാ കലക്ടര്‍ സംസ്ഥാന ജന. സെക്രട്ടറിക്ക് പതാക കൈമാറി ഫഌഗ് ഓഫ് ചെയ്യും. സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. നാലു മണിക്ക് ആരംഭിക്കുന്ന മദ്ഹു റസൂല്‍ പ്രഭാഷണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ പി.ടി തോമസ്, ഹൈബി ഈഡന്‍, സ്വരാജ്, അന്‍വര്‍ സാദത്ത്, ഇബ്‌റാഹിം കുഞ്ഞ്, ടി.എ അഹ്മദ് കബീര്‍ എന്നിവരും സത്താര്‍ പന്തലൂരൂം സംബന്ധിക്കും. പിണങ്ങോട് അബൂബക്കര്‍ ആമുഖ പ്രഭാഷണം നടത്തും. ഐ.ബി ഉസ്മാന്‍ ഫൈസി അധ്യക്ഷനാകും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.
മഗ്‌രിബിന് ശേഷം നഅ്‌തെ ഹബീബ് മെഹ്ഫില്‍ നടക്കും. തെരഞ്ഞെടുത്ത പ്രവാചക പ്രകീര്‍ത്തന സദസിനു പ്രമുഖ പണ്ഡിതന്‍മാരും സാദാത്തീങ്ങളും നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ പ്രഭാഷണം നടത്തും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, ഓണംപിള്ളി മുഹമ്മദ് ഫൈസി,നൗഷാദ് ബാഖവി ചിറയിന്‍കീഴ്, ഹാഫിള് അഹമദ് കബീര്‍ ബാഖവി സംബന്ധിക്കും.
സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അവാര്‍ഡ് ദാനം നടത്തും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രമേയ പ്രഭാഷണം നടത്തും. പ്രാര്‍ഥനാ മജ്‌ലിസിന് മാണിയൂര്‍ അഹ്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, എസ്.എം.കെ തങ്ങള്‍ തൃശൂര്‍, പൂക്കോയ തങ്ങള്‍ ചന്തേര, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ഇ.എസ് ഹസന്‍ മുസ്‌ലിയാര്‍, ഖാലിദ് ബാഖവി പാനിപ്പുറം, ഹൈദ്രൂസ് മുസ്‌ലിയാര്‍ കുന്നം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഹദ്‌യത്തുല്ല തങ്ങള്‍, അബ്ദുല്ല തങ്ങള്‍, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ശഫീഖ് തങ്ങള്‍ സംബന്ധിക്കും.
യോഗത്തില്‍ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സംസ്ഥാന കോ ഓഡിനേറ്റര്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് പദ്ധതി അവതരിപ്പിച്ചു. പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എ.എം പരീത് എറണാകുളം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, അഹ്മദ് തേര്‍ളായി, നാസര്‍ ഫൈസി കൂടത്തായി, ശരീഫ് ദാരിമി കോട്ടയം, അബ്ദുറഹ്മാന്‍ കുട്ടി എറണാകുളം, എന്‍.കെ മുഹമ്മദ് ഫൈസി, നിസാര്‍ പറമ്പന്‍, ഇബ്‌റാഹിം ബാഖവി കണ്ണൂര്‍, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, സലീം എടക്കര, എസ്.എ ഹംസ ഹാജി, നാസര്‍ മൗലവി വയനാട് ചര്‍ച്ചയില്‍ പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.