2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

എസ്.വൈ.എസ് ആദര്‍ശസമിതി സംവാദം ഇന്ന്

കണ്ണൂര്‍: ഇസ്‌ലാമിക ആശയാദര്‍ശങ്ങള്‍ വികലമാക്കി ജനമധ്യത്തില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന പുത്തന്‍വാദികളുടെ നയനിലപാടുകളിലെ വൈരുധ്യവും അര്‍ഥരാഹിത്യവും തുറുന്നുകാട്ടി മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്കടക്കം തുറന്ന് സംവദിക്കാന്‍ കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍ വേദിയാവുന്നു.
ഇന്നു രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടിയില്‍ മാല മൗലൂദുകളുടെ ഉള്ളറകളിലൂടെ എന്ന വിഷയത്തിലാണ് ആശയസംവാദം. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സുന്നി ആദര്‍ശ പ്രതിപാദനരംഗത്തെ കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതര്‍ നേതൃത്വം നല്‍കും. ജില്ലയിലെ മഹല്ല് ഖത്തീബ്, മുദരിസ്, മുതഅല്ലിംകളും സാധാരണ പ്രവര്‍ത്തകരും പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.