2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

എസ്.ബി.ഐ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് പുതുക്കി

ന്യൂഡല്‍ഹി: സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് എസ്.ബി.ഐ പുതുക്കി. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള ഒരു കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് അര ശതമാനം വരെയാണു നിരക്കു വര്‍ധന. പുതിയ പലിശനിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി എസ്.ബി.ഐ അറിയിച്ചു. മെയ് 28നാണ് ഇതിനു മുന്‍പ് എസ്.ബി.ഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയത്.

ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് 0.05 ശതമാനം ഉയര്‍ത്തി, 6.70 ശനമാനമാക്കി. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.10ശതമാനം ഉയര്‍ത്തി 6.75ശതമാനവും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.10 ശതമാനം ഉയര്‍ത്തി 6.80 ശതമാനവും, അഞ്ചു മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 0.10 ശതമാനം ഉയര്‍ത്തി 6.85 ശതമാനവുമാക്കി.

അതേസമയം ഒരു കോടി രൂപ മുതല്‍ 10 കോടി രൂപ വരെയുളള നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ കാലാവധിയില്‍ 7.00 ശതമാനം എന്നത് 6.70 ശതമാനം ആക്കി കുറച്ചു. രണ്ടു വര്‍ഷത്തിനു മേല്‍ മൂന്നു വര്‍ഷത്തിനു താഴെവരെ കാലാവധിക്ക് 6.75 ശതമാനം ആയിരുന്നതിന് മാറ്റമില്ല. മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.15 ശതമാനം വര്‍ധിപ്പിച്ച് 6.80 ശതമാനം ആക്കി.

അഞ്ചു മുതല്‍ 10 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനം വര്‍ധിപ്പിച്ച് 6.85 ശതമാനമാക്കി. 10 കോടിക്കു മേലുള്ള നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷത്തിനു മേല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ കാലാവധിയില്‍ 0.30 ശതമാനം കുറച്ച് 6.70 ശതമാനം ആക്കിയപ്പോള്‍ രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തിനു താഴെവരെയുള്ളതിന് 6.75 ശതമാനം പലിശനിരക്ക് നിലനിര്‍ത്തി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.