2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

എസ്.ബി.ഐ പലിശ നിരക്ക് കൂട്ടി

ന്യൂഡല്‍ഹി: എസ്.ബി.ഐ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്റിങ് റേറ്റില്‍ 0.2ശതമാനമാണ് വര്‍ധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ്പകള്‍ ഉള്‍പ്പടെയുള്ളവയിലും വര്‍ധന ബാധകമാകും. ഇതോടെ മൂന്നുവര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.45ശതമാനത്തില്‍നിന്ന് 8.65 ശതമാനമായി ഉയരും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിനെതുടര്‍ന്നാണ് എസ്.ബി.ഐ പലിശ നിരക്ക് കൂട്ടിയത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.