2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

എസ്.ഡി.പി.ഐ അക്രമം: സര്‍വകക്ഷി പ്രതിഷേധ സംഗമം

താമരശേരി: തീവ്രവാദ സംഘടനകള്‍ക്കെതിരേ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഐക്യപ്പെടണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി പറഞ്ഞു. കൂടത്തായിയില്‍ എസ്.ഡി.പി.ഐ നടത്തിയ അക്രമ സംഭവങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ച് നടന്ന സര്‍വകക്ഷി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കൂടത്തായിയിലെ നാലു യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതില്‍ കോടഞ്ചേരി പൊലിസ് നടത്തുന്ന കുറ്റകരമായ അനാസ്ഥയെ യോഗം ശക്തമായി അപലപിച്ചു. അതിനുശേഷം നടന്ന പല അക്രമസംഭവങ്ങളിലും പൊലിസ് പിടികൂടാത്ത പ്രതികളുടെ പങ്കാളിത്തം ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി.
ഡി.സി.സി സെക്രട്ടറി പി.പി കുഞ്ഞായിന്‍ അധ്യക്ഷനായി. വാര്‍ഡ് മെംബര്‍ കെ.പി കുഞ്ഞമ്മദ്, കെ. ബാലന്‍, അഷ്‌റഫ് കൂടത്തായി, മഅ്‌റൂഫ് തട്ടാഞ്ചേരി, കെ.പി അഹമ്മദ്കുട്ടി, സി.കെ കുട്ടിഹസ്സന്‍, വി. ദേവദാസന്‍, പി.സി മോയിന്‍കുട്ടി, സി.കെ ആലിക്കുട്ടി, കെ. കരുണാകരന്‍, ഒ.പി അബ്ദുറഹ്മാന്‍, സി.പി ഉണ്ണിമോയി, എ.കെ കരീം, എം. ശ്രീധരന്‍, കെ.കെ ഗഫൂര്‍, ജീലാനി കൂടത്തായി, പി.പി ജുബൈര്‍, വി.എന്‍ ശിവദാസന്‍, പി.കെ അഷ്‌റഫ്, പി.കെ രാമന്‍കുട്ടി സംസാരിച്ചു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.