2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എസ്.ടി.യു ഏപ്രില്‍ 5 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും

ചെന്നൈ: മതേതരത്തവും തൊഴിലവകാശവും സംരക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയര്‍ത്തി ഏപ്രില്‍ 5 ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്.ടി.യു ദേശീയ പ്രസിഡന്റ് സയ്യിദ് അംജദലിയും ജനറല്‍ സെക്രട്ടറി അഡ്വ: എം റഹ്്മത്തുള്ളയും അറിയിച്ചു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തിന്റെ തൊഴില്‍ മേഖല പൂര്‍ണ തകര്‍ച്ചയെ നേരിടുകയാണെന്നും തൊഴില്‍ നിയമ ഭേദഗതികള്‍ മൂലം തൊഴിലാളികള്‍ക്ക് ലഭ്യമായിരുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടി കാട്ടി.
ദേശവ്യാപകമായി തൊഴിലാളികളുടെ മിനിമം വേതനം 18,000 രൂപയാക്കി ഉയര്‍ത്തുക, കരാര്‍തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടെ ആനുകൂല്യം നല്‍കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിന്റെ ഭാഗമായി ഉന്നയിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.