
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ.ടി.ഡി പ്രൊജക്ട് ഓഫിസുകള്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസുകള്‍ എന്നിവയുടെ കീഴില്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍, ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
സേവനസന്നദ്ധതയുള്ളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രായപരിധി 25നും 50നും മധ്യേ. അപേക്ഷ നിശ്ചിത മാതൃകയില്‍ തയാറാക്കി മാര്‍ച്ച് 31ന് വൈകിട്ട് അഞ്ചിനു മുന്‍പു ബന്ധപ്പെട്ട ഐ.ടി.ഡി.പി, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസുകളില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പ്രൊജക്ട് ഓഫിസറെയോ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസുകളിലോ പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ഓഫിസിലോ ബന്ധപ്പെടണം. ഫോണ്‍: 0471 2303229.