2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

എസ്.കെ.ജെ.എം ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

 

കോഴിക്കോട്: ‘വിജ്ഞാനം, പൈതൃകം, സമര്‍പ്പണം’ പ്രമേയത്തില്‍ അരയിടത്തുപാലം ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ്.കെ.ജെ.എം ജില്ലാ സമ്മേളനത്തിന് പ്രൗഢ തുടക്കം. സ്വാഗതസംഘം ചെയര്‍മാന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തിയതോടെ നാലുദിനം നീണ്ടുനില്‍ക്കുന്ന മദ്‌റസാ അധ്യാപകരുടെ ജില്ലാ സമ്മേളനത്തിന് അരങ്ങുണരുകയായിരുന്നു.
വര്‍ക്കിങ് ചെയര്‍മാന്‍ കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷനായി. കെ. ഉമര്‍ഫൈസി മുക്കം, ഹംസ ബാഫഖി തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ടി.കെ പരീക്കുട്ടിഹാജി, കെ.പി കോയ, പി. മാമുക്കോയ ഹാജി, ടി.വി.സി അബ്ദുസ്സമദ് ഫൈസി, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, കെ.സി മുഹമ്മദ് ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, സലാം ഫൈസി മുക്കം, എന്‍.എം അശ്‌റഫ് ബാഖവി, കെ. അബ്ദുല്‍ കരീം ബാഖവി, ആര്‍.വി സലീം, പി.എം അംജദ്ഖാന്‍ റഷീദി, ഫൈസല്‍ ഫൈസി വടകര, എം.പി അബ്ദുല്‍ ജബ്ബാര്‍ മൗലവി, പി. ലിയാഖത്തലി ദാരിമി, സി.എ ശുക്കൂര്‍ മാസ്റ്റര്‍, മുസ്തഫ ദാരിമി, സി.പി.സി സലാം മൗലവി, കെ. മരക്കാര്‍ ഹാജി കുറ്റിക്കാട്ടൂര്‍, ഫര്‍ഹാന്‍ മില്ലത്ത്, എ.ടി മുഹമ്മദ് മാസ്റ്റര്‍, കെ. മൊയ്തീന്‍കുട്ടി സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. ഹസൈനാര്‍ ഫൈസി സ്വാഗതവും കണ്‍വീനര്‍ പി. ബാവ ഹാജി നന്ദിയും പറഞ്ഞു.
പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നിന്ന് ആര്‍.വി കുട്ടി ഹസന്‍ ദാരിമിയുടെ നേതൃത്വത്തില്‍ സിയാറത്ത് നടത്തി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പതാക സമ്മേളന നഗരിയിലേക്കെത്തിച്ചത്

സ്റ്റുഡന്റ് കോണ്‍ഫറന്‍സ്, വിഖായ വളണ്ടിയര്‍ മാര്‍ച്ച് ഇന്ന്

സമ്മേളന നഗരിയില്‍ എസ്.കെ.എസ്.ബി.വി വിബ്ജിയോര്‍ സ്റ്റുഡന്റ് എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് രാവിലെ ഒന്‍പതിന് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റഹീം ചുഴലി ക്ലാസെടുക്കും.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാകും. ജില്ലയിലെ 57 റെയ്ഞ്ചുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും.
വൈകിട്ട് നാലിന് എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍ മാര്‍ച്ചും ഏഴിന് എസ്.കെ.ജെ.എം ജില്ലാ ലീഡേഴ്‌സ് പാര്‍ലിമെന്റും തുടര്‍ന്ന് എസ്.കെ.എസ്.ബി.വി ജില്ലാ എക്‌സിക്യുട്ടീവ് ക്യാംപും നടക്കും.

മദ്‌റസ ലീഡേഴ്‌സ് പാര്‍ലിമെന്റ് ചൊവ്വാഴ്ച

985 മദ്‌റസകളുടെ ഭാരവാഹികള്‍ പങ്കെടുക്കുന്ന മദ്‌റസാ ലീഡേഴ്‌സ് മീറ്റ് ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് നടക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴിന് നടക്കുന്ന പൊതുസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.