2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

എസ് കെ ഐ സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു 

ബുറൈദ: സമസ്‌ത കേരള ഇസ്ലാമിക്‌ സെന്റര്‍ (എസ്‌.കെ.ഐ.സി.) ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞെടുത്തു.  നാഷണല്‍ കമ്മിറ്റി നിരീക്ഷകന്‍ മുസ്ഥഫ ബാഖവിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വാർഷിക ജനറൽ ബോഡി യോഗത്തിൽ ഇസ്‌മാഈല്‍ ഹാജി ചാലിയം അദ്ധ്യഷം വഹിച്ചു. സയ്യിദ് അബ്‌ദുറഹ്‌മാൻ  ജമലുല്ലൈലി തങള്‍ ഉല്‍ഘാടനം ചെയ്‌തു.അബദുറസാക്ക്‌ ചാവക്കാട്‌ റിപ്പോര്‍ട്ട്‌ അവതരിപിച്ചു. യൂസുഫ്‌ ഫൈസി പതിരൂര്‍.മുഹമ്മദ്‌ മുസ്ല്യാര്‍ വെറ്റിലപാറ .ലത്തീഫ്‌ തച്ചംപൊയില്‍.മൊയ്‌തീന്‍കുട്ടി കോതേരി എന്നിവര്‍ പ്രസംഗിച്ചു. 
   
ഭാരവാഹികൾ: ഇസ്‌മായീല്‍ ഹാജി ചാലിയം (ചെയര്‍മാന്‍), സയ്യിദ്‌ അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ കടലുണ്ടി (പ്രസിഡന്റ്),  മുഹമ്മദലി (വാപ്പുട്ടിഹാജി) ആനമങ്ങാട്‌, അബ്ദുലത്വീഫ്‌ തച്ചംപൊയില്‍, സൈദലവി കോട്ടപ്പുറം, സൈദ്‌ ചെട്ടിപ്പടി, ഖാസിം അടിവാരം (വൈ:പ്രസിഡുമാര്‍),  അബ്ദുറസാഖ്‌ ചാവക്കാട്‌ (ജ:സെക്രട്ടറി), യൂസുഫ്‌ ഫൈസി പരുതൂര്‍, റഷീദ്‌ ദാരിമി അച്ചൂര്‍, മുഹമ്മദ്‌ മുസ്‌ ലിയാര്‍ വെറ്റിലപ്പാറ, നൗഫല്‍ അസ്‌ഹരി കണ്ണൂര്‍, ശമീര്‍ കുന്ദമംഗലം (ജോ: സെക്രട്ടറിമാര്‍), അഷ്‌റഫ്‌ എടവണ്ണപ്പാറ (ട്രഷറര്‍) എന്നിവരേയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയെയും യോഗത്തിൽ തിരഞ്ഞെടുത്തു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News