2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

എസ്.കെ.എസ്.എസ്.എഫ് ഹിജ്‌റ കോണ്‍ഫറന്‍സ് മഞ്ചേരിയില്‍

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഹിജ്‌റ കോണ്‍ഫറന്‍സ് 12ന് വൈകിട്ട് ഏഴിനു മഞ്ചേരി മുട്ടിപ്പാലം ഉളളാടംകുന്ന് എച്ച്.ഐ.എം ഹാളില്‍ നടക്കും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹാശിറലിശിഹാബ് തങ്ങള്‍,സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗം ഒ.ടി മൂസ മുസ്‌ലിയാര്‍ സംബന്ധിക്കും.
ആരോഗ്യം, ഭക്ഷണം, വ്യായാമം എന്ന വിഷയത്തില്‍ നടക്കുന്ന ആരോഗ്യ കാംപയിന്റെ ഭാഗമായി 22ന് വൈകിട്ട് മൂന്നിന് മലപ്പുറം സുന്നി മഹലില്‍ ടേബിള്‍ടോക്ക് നടത്തും. ജില്ലയിലെ കാംപസുകളില്‍ കാംപസ് വിങ് യൂനിറ്റ് കൗണ്‍സിലുകള്‍ ഈമാസം നടത്തും. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, ട്രഷറര്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, സി.ടി ജലീല്‍ മാസ്റ്റര്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി, ഉമര്‍ ദാരിമി പുളിയക്കോട്, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, സ്വദഖത്തുല്ലാഹ് ചെറുമുറ്റം, എ.പി.എ റഷീദ് വാഫി കാവനൂര്‍, ടി.പി നൂറുദ്ദീന്‍ യമാനി തൃപ്പനച്ചി, അസ്‌കര്‍ ദാരിമി തുവ്വൂര്‍, ഷുക്കൂര്‍ വെട്ടത്തൂര്‍, എ.പി സുബൈര്‍ മുഹ്‌സിന്‍, യൂനുസ് ഫൈസി വെട്ടുപാറ, സ്വാദിഖ് ഫൈസി അരിമ്പ്ര, ശംസാദ് സലീം കരിങ്കല്ലത്താണി, സിീഖ് ഫൈസി കാപ്പ്, ഉസ്മാന്‍ ഫൈസി കാരപ്പുറം, അബ്ദുസലീം യമാനി, മുഹമ്മദലി ഫൈസി അഞ്ചച്ചവിടി, ഇസ്മാഈല്‍ അരിമ്പ്ര ചര്‍ച്ചയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.