2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ദുരിതാശ്വാസ നിധി; കുവൈത്ത് കമ്മറ്റി ആദ്യഘഡുവായി അഞ്ചു ലക്ഷം രൂപ നല്‍കി

കുവൈത്ത് സിറ്റി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാതലത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സില്‍ നല്‍കുന്ന സംഭാവനയുടെ ആദ്യ ഗഡുവായി അഞ്ചു ലക്ഷം രൂപ നാട്ടില്‍ വെച്ച് ഭാരവാഹികള്‍ കൈമാറി.

പാണക്കാട് നടന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫൈസി ചെക്ക് നല്‍കി.

ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഇസ്‌ലാമിക് കൗണ്‍സില്‍ നേതാക്കളായ മുഹമ്മദലി ഫൈസി, ഇ എസ് അബ്ദുറഹിമാന്‍ ഹാജി, അബ്ദുലത്തീഫ് എടയൂര്‍, ഒ. പി. എം. അഷ്‌റഫ്, ഹബീബ് ഫൈസി കോട്ടോപ്പാടം എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.