2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ഓഫിസ് ഉദ്ഘാടനം ചെയ്തു

പുത്തനത്താണി: സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് എതിരായ യാതൊരു പ്രവര്‍ത്തനവും പ്രവര്‍ത്തകരില്‍നിന്നുണ്ടാകരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. പുത്തനത്താണിയിലെ എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ആസ്ഥാന മന്ദിര ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ അത്യാധുനിക സൗകര്യത്തോടെയുള്ള ആസ്ഥാന മന്ദിരം ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍നിര്‍വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാരെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പ്രളയ ബാധിത മേഖലകളില്‍ മാതൃകാപരമായ സേവനം കാഴ്ചവച്ച പരപ്പനങ്ങാടി ഉള്ളണത്തെ ഡോ. മുഹമ്മദ് റിയാസിനെയും ശാക്കിറിനെയും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും സംസ്ഥാനത്തിന്റെ പ്രളയക്കെടുതിയില്‍ ജില്ലക്കകത്തും പുറത്തും വിവിധ പ്രദേശങ്ങളില്‍ സന്നദ്ധ സേവനം ചെയ്ത വിഖായ വളണ്ടിയര്‍മാരെ പാണക്കാട് സയ്യിദ്ഹമീദലി ശിഹാബ്തങ്ങളും ആദരിച്ചു.
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സമസ്ത മുശാവറ അംഗം മരക്കാര്‍ ഫൈസി നിറമരുതൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, സി. മമ്മൂട്ടി എം.എല്‍.എ, ശാഫി മാസ്റ്റര്‍ ആട്ടീരി, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, അനീസ് ഫൈസി മാവണ്ടിയൂര്‍ സംസാരിച്ചു. വെസ്റ്റ് ജില്ല വെബ് ലോഞ്ചിങും പദ്ധതി പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി ക്യാംപ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. സാലിം ഫൈസി കൊളത്തൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ക്ലാസെടുത്തു. പൊതുസമ്മേളനത്തിന് മുമ്പായി മജ്‌ലിസുന്നൂറും നടന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.