2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

എസ്.കെ.എസ്.എസ്.എഫ് ‘ലീഡേഴ്‌സ് കാരവന്‍’ പ്രയാണം ഇന്ന്

 

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന-ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ലീഡേഴ്‌സ് കാരവന്‍’ ജില്ലാതല ഉദ്ഘാടനം കുറ്റിക്കടവ് ശാഖയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ അധ്യക്ഷനായി . മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, സി.എച്ച് മഹ്മൂദ് സഅദി, സലീം എടക്കര, പി.കെ മാനു സാഹിബ്, പി. മാമുക്കോയ ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, ഫൈസല്‍ ഫൈസി മടവൂര്‍, അസ്‌കര്‍ പുവ്വാട്ടുപറമ്പ്, ത്വാഹ യമാനി, അബ്ദു മായനാട്, ജാബിര്‍ ഫൈസി, റാഫി ദാരിമി, ശാക്കിര്‍ പാറയില്‍, എം.പി ശരീഫ് സംബന്ധിച്ചു.
‘ലീഡേഴ്‌സ് കാരവന്‍’ മൂന്നു ഗ്രൂപ്പുകളായാണ് പ്രയാണം നടത്തുക. ഇന്നു രാവിലെ 9.30ന് വടകര മേഖലയിലെ അഴിയൂരില്‍ നിന്ന് താജദ്ദീന്‍ ദാരിമി കാസര്‍കോടിന്റെ നേതൃത്വത്തില്‍ തുടങ്ങി (11.30ന് കണ്ണൂക്കര, 2.30ന് ചോറോട്, 4.30ന് താഴെഅങ്ങാടി) ഏഴിന് പുതുപ്പണത്ത് സമാപിക്കും. ആയഞ്ചേരി മേഖലയിലെ ചേരാപുരത്ത് നിന്ന് 9.30ന് കുഞ്ഞാലന്‍കുട്ടി ഫൈസിയുടെ നേതൃത്വത്തില്‍ തുടങ്ങി (11.30ന് വേളം, 2.30ന് വടയം 4.30 തൊട്ടില്‍പ്പാലം) ഏഴിന് കടിയങ്ങാട്ട് സമാപിക്കും. നരിക്കുനിമേഖലയിലെ പുല്ലാളൂരില്‍ നിന്ന് 9.30ന് ആസിഫ് ദാരിമി പുളിക്കലിന്റെ നേതൃത്വത്തില്‍ തുടങ്ങി (11.30ന് മടവൂര്‍, 2.30ന് നരിക്കുനി, 4.30ന് എളേറ്റില്‍ വട്ടോളി) ഏഴിന് മാനിപുരത്ത് സമാപിക്കും. പയ്യോളി മേഖലയിലെ മണിയൂരില്‍ നിന്ന് 9.30ന് മമ്മുട്ടി മാസ്റ്റര്‍ വയനാടിന്റെ നേതൃത്വത്തില്‍ തുടങ്ങി (11.30ന് തുറയൂര്‍, 2.30ന് പയ്യോളി, 4.30ന് തിക്കോടി) ഏഴിന് നന്തിയില്‍ സമാപിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News