2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

എസ്.കെ.എസ്.എസ്.എഫ് റമദാന്‍ ക്യാംപയിന്‍: ജില്ലാതല ഉദ്ഘാടനം ഇന്ന് പുള്ളാലിക്കരയില്‍

ആലുവ: ‘സഹനം…സമരം…സമര്‍പ്പണം’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന റമദാന്‍ ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനവും കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സിലിന്റെ സഹായത്തോടെയുള്ള ജില്ലാ റിലീഫിന്റെ വിതരണവും പരിസ്ഥിതി ദിനാചരണവും ഇന്ന് ഉച്ച്യക്ക്ക് 2.30ന് പുള്ളാലിക്കര ശാഖയില്‍ ശൈഖുനാ കോയക്കുട്ടി ഉസ്താദ് നഗറില്‍ നടക്കും. ക്യാംപയിന്‍ ഉദ്ഘാടനവും ജില്ലാ റിലീഫിന്റെ വിതരണവും വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ നിര്‍വഹിക്കും.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പുള്ളാലിക്കര ശാഖ കമ്മിറ്റിയുടെ റിലീഫിന്റെ വിതരണം എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അബൂബക്കര്‍ നിര്‍വഹിക്കും.
എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിങ്ങ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതിദിന പ്രതിജ്ഞയ്കക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍ നേതൃത്വം നല്‍കും. യുവപണ്ഡിതന്‍ സഈദ് ഹുദവി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. സമസ്തയുടേയും പോഷകസംഘടനകളുടേയും സംസ്ഥാന ജില്ലാ നേതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ അനസ് വിരിപ്പില്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.