2018 August 16 Thursday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

എസ്.കെ.എസ്.എസ്.എഫ് റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

 

തൃശൂര്‍: കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സിലില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കു നല്‍കുന്ന റമദാന്‍ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമിദലി ശിഹാബ് തങ്ങള്‍ ദേശമംഗലം മേഖലയിലെ വരവൂര്‍ മസ്താനുപ്പാപ്പ മഖാമില്‍ വെച്ചു വരവൂര്‍ ശാഖ ഭാരവാഹികള്‍ക്കു കൈമാറി നിര്‍വഹിച്ചു.
എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തിലുളള റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചതായും ഹമിദലി തങ്ങള്‍ അറിയിച്ചു. ശാഖാ കമ്മിറ്റികളിലും, ക്ലസ്റ്റര്‍, മേഖല, ജില്ലാ കമ്മറ്റികളും വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ റമദാന്‍ റിലീഫിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ടെന്നും ഇത്തരം നന്മകള്‍ സമൂഹത്തിന്റെ പരിപൂര്‍ണ പിന്തുണ ഉണ്ടെന്നും തങ്ങള്‍ പ്രസ്താവിച്ചു. പ്രപഞ്ചനാഥനോടുളള ആരാധനയോടൊപ്പം പരസ്പരസ്‌നേഹവും സഹജീവികളോടുളള കാരുണ്യവും ഹൃദയങ്ങള്‍ തമ്മിലുളള അടുപ്പവും വിശ്വാസികളില്‍ ഏറ്റവും പ്രകടമാവുന്ന പുണ്യമാസമാണ് റമദാന്‍. ഈ മാസത്തിന്റെ പവിത്രതയെ ഉള്‍ക്കൊണ്ട് കുവൈറ്റിലെ പ്രവാസി സഹോദരങ്ങള്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ മാതൃകായോഗ്യമാണെന്നും അഭിനന്ദനീയമാണെന്നും തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെഹീര്‍ ദേശമംഗലം, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി ജോ: സെക്രട്ടറി ടി.എം അഷറഫ് ഷാര്‍ജ, ജില്ല സര്‍ഗ്ഗലയം കണ്‍വീനര്‍ കെ.ഇ ഇസ്മയില്‍, എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ ബാദുഷ അന്‍വരി, സയ്യിദ് സൈനുല്‍ അബിദിന്‍ തങ്ങള്‍ അബൂബക്കര്‍ ബാഖവി, കെ.യു ഉനൈസ്, കെ.കെ ശുഹൈബ്, അല്‍ത്താഫ് പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.