2017 March 24 Friday
തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യനാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും
- മുഹമ്മദ് നബി (സ്വ)

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഇന്ന്

 

കൊല്ലം: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (എസ്.കെ.എസ്.എസ്.എഫ്) നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി നടത്തിവരുന്ന മനുഷ്യജാലിക ഇന്ന് അഞ്ചലില്‍ നടക്കും.വൈകിട്ട് നാലിന് തിരഞ്ഞെടുക്കപ്പെട്ട വിഖായ വാളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ മനുഷ്യജാലിക തീര്‍ക്കും. ജാലികയ്ക്ക് മുന്നോടിയായി അഞ്ചല്‍ കോളജ് ജങ്ഷനില്‍ നിന്നും ചന്തമുക്കിലേക്ക് റാലി നടത്തും. റാലിക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ കുഞ്ഞാലന്‍കുട്ടി ഫൈസി പ്രമേയ പ്രഭാഷണം നടത്തും.