2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഇന്ന് പത്തിരിപ്പാലയില്‍

 

പാലക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗം എസ്.കെ.എസ്.എസ്.എഫ് കഴിഞ്ഞ 10 വര്‍ഷമായി റിപ്പബ്ലിദ് ദിനത്തില്‍ നടത്തിവരുന്ന മനുഷ്യജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ അറിയിച്ചു. ഇത്തവണ ജില്ലയില്‍ പത്തിരിപ്പാലയിലാണ് ജാലിക നടത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇന്ത്യക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളിലും സൗഹൃദത്തിന്റെ മനുഷ്യജാലിക സംഘടിപ്പിച്ചു വരികയാണ്. പാലക്കാട് ജില്ലയുടെ മനുഷ്യജാലിക ഇന്ന് പത്തിരിപ്പാലയില്‍ നടക്കും. വൈകുന്നേരം മൂന്നിന് ലെക്കിടിയില്‍നിന്ന് പ്രകടനം ആരംഭിച്ച് നാലിന് പത്തിരിപ്പാല ജങ്ഷനില്‍ സൗഹൃദത്തിന്റെ ജാലിക തീര്‍ക്കും.
തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
മുഹമ്മദ് കുട്ടി മാസ്റ്റര്‍ വയനാട് പ്രമേയ പ്രഭാഷണം നടത്തും. കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍ ലെക്കിടി വി.എ.സി. കുട്ടി ഹാജി, സി. മുഹമ്മദലി ഫൈസി, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, ഹബീബ് ഫൈസി കോട്ടോപ്പാടം, മുഹമ്മദ് കുട്ടി ഫൈസി, പി. ഉണ്ണി എം.എല്‍.എ, സ്വാമി ബ്രഹ്മചാര്യ ശാന്താ ചൈതന്യ, ആരിഫ് ഫൈസി തിരുവേഗപ്പുറ, അസ്‌ക്കര്‍ അലി കരിമ്പ, റഹീം ഫൈസി അക്കിപ്പാടം, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, ടി.കെ. സുബൈര്‍ മൗലവി പുല്ലിശ്ശേരി, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, കുഞ്ഞിമുഹമ്മദ് ഫൈസി മോളൂര്‍, സലാം ഫൈസി നെല്ലായ, സലാം അഷ്‌റഫി വിളത്തൂര്‍, ഷമീര്‍ മാസ്റ്റര്‍ തെയ്യോട്ടുച്ചിറ, സമദ് മാസ്റ്റര്‍ തൃത്താല, ബാബു മാസ്റ്റര്‍ കാട്ടുകുളം സംബന്ധിക്കും.
ശമീര്‍ ഫൈസി കോട്ടോപ്പാടം സ്വാഗതവും പി.എം. യൂസുഫ് പത്തിരിപ്പാല നന്ദിയും പറയും.
ജംഇയ്യത്തുല്‍ മുദരിസ്സീന്‍ ജില്ലാ കമ്മിറ്റി അല്‍ഹാജ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ എന്നിവര്‍ക്ക് സ്വീകരണവും നല്‍കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.