2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

എസ്.കെ.എസ്.എസ്.എഫ് ‘പ്രാസം’രണ്ടാം ബാച്ച്

 

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് റൈറ്റേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന ‘പ്രാസം’ സാഹിത്യരചനാ തുടര്‍പരിശീലന പദ്ധതിയിലേക്ക് സെലക്ഷന്‍ ലഭിച്ചവര്‍ക്കുള്ള രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ഈ മാസം ഒന്‍പതിന് 9.30ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കവി പി.കെ ഗോപി അതിഥിയായിരിക്കും. സത്താര്‍ പന്തലൂര്‍, ശരീഫ് ഹുദവി ചെമ്മാട്, ഡോ. മോയിന്‍ ഹുദവി മലയമ്മ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാരാണ് പരിശീലന പരിപാടിയില്‍ സംബന്ധിക്കുക. ചടങ്ങില്‍ പ്രഥമ ബാച്ചിലെ മികവ് തെളിയിച്ച അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. യോഗത്തില്‍ അലി വാണിമേല്‍ അധ്യക്ഷനായി. സലാം റഹ്മാനി കൂട്ടാലുങ്ങല്‍, നൗഫല്‍ വാഫി കിഴക്കോത്ത്, അബ്ദുസ്വമദ് റഹ്മാനി കരുവാരക്കുണ്ട്, ഉനൈസ് വളാഞ്ചേരി, ആദില്‍ ആറാട്ടുപുഴ, സലിം ദേളി, അബ്ദുല്‍ലത്വീഫ് പാലത്തുങ്കര സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.