2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖല മനുഷ്യജാലിക സന്ദേശജാഥ ഇന്ന്; പതാക കൈമാറി

മുക്കം:മനുഷ്യജാലികയുടെപ്രചരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ്.ഓമശ്ശേരി മേഖലകമ്മറ്റി ഇന്ന് സംഘടിപ്പിക്കുന്ന സന്ദേശജാഥയുടെ പതാക ജാഥാ ഉപ നായകന്‍ മുനീര്‍ കൂടത്തായിക്ക് സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ കൈമാറി.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി,എസ്.കെ.എസ്.എസ്.എഫ്.ജില്ലാ വര്‍ക്കിങ് സെക്രട്ടറി നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, നിസാം ഓമശ്ശേരി,ഹാരിസ് മുഹമ്മദ് ഹൈത്തമി തെച്ചിയാട്, അബ്ദുല്‍ജലീല്‍ ഫൈസി പുറായില്‍, ജാഫര്‍ ഫൈസി കണിയാര്‍കണ്ടം,സാദിഖ് സാലിഹി മേപ്പള്ളി, അഷ്‌റഫ് ജാറംകണ്ടി, സഈദ് ഓമശ്ശേരി, സി.ടി.ഗഫൂര്‍, സിദ്ധീഖ് ഫൈസി, ഇസ്മായില്‍ ഫൈസി സംബന്ധിച്ചു.
ജാഥ ഇന്ന് ഉച്ചക്ക് 2മണിക്ക് പുതിയോത് പിസി.കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍ മഖ്ബറ സിയാറത്തിന് ശേഷം 2.30 ആലിന്‍ തറയില്‍ നിന്നു ആരംഭിക്കുന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷ്യന്‍ കെ.എന്‍.എസ് മൗലവി ഉദ്ഘാടനം ചെയ്യും.
വിവിധ ക്ലസ്റ്ററുകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം ഏഴിന് ഓമശ്ശേരിയില്‍ സമാപിക്കും.
എസ്.കെ.എസ്.എസ്.എഫ്.ജില്ലാ വര്‍ക്കിങ് സെക്രട്ടറി നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ ഉദ്ഘാടനം ചെയ്യും.മിര്‍ശാദ് യമാനി ചാലിയം മുഖ്യ പ്രഭാഷണം നടത്തും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.