2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

എസ്.കെ.എം.എം.എ ഹിജ്‌റ വര്‍ഷാരംഭ സംഗമവും സെമിനാറും നാളെ

മലപ്പുറം: പുതിയ ഹിജ്‌റ വര്‍ഷപ്പിറവിയോടനുബന്ധിച്ചു അഹമ്മിയ്യത്തെ ഹിജ്‌റ എന്നപേരില്‍ സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍(എസ്.കെ.എം.എം.എ) നടത്തുന്ന ഹിജ്‌റ വര്‍ഷാരംഭ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും നാളെ നടക്കും. രാവിലെ പത്തിനു മലപ്പുറം സുന്നി മഹലില്‍ നടക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ്.കെ.എം.എം.എ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട് അധ്യക്ഷനാകും. ട്രഷറര്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി. ഉബൈദുല്ല എം.എല്‍.എ, കെ മോയിന്‍ കുട്ടി മാസ്റ്റര്‍ പ്രസംഗിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് വിഷയാവതരണം നടത്തും. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.എം കുട്ടി എടക്കുളം, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, അബ്ദുല്‍ ഖാദിര്‍ ഖാസിമി സംബന്ധിക്കും. നാളെ സമസ്തയുടെ കീഴിലുള്ള മുഴുവന്‍ മദ്‌റസകളിലും ഹിജ്‌റ വര്‍ഷാരംഭ സംഗമങ്ങള്‍ നടക്കും.
സുന്നി ഐക്യത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് സമസ്ത മുശാവറയാണെന്നും ഇതിനായി സമസ്ത ചുമതലപ്പെടുത്തിയ സമിതി ചര്‍ച്ചകള്‍ നടത്തിവരുന്നതായും ഐക്യത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് എക്കാലത്തും സമസ്ത സ്വീകരിക്കുന്നതെന്നും ചോദ്യത്തിനു മറുപടിയായി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. എസ്.കെ.എം.എം.എ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സെക്രട്ടറി കെ.എം കുട്ടി എടക്കുളം, പി.കെ ലത്വീഫ് ഫൈസി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.