2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

എസ്.ഐയോട് അപമര്യാദയായി പെരുമാറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരേ കേസ്

താമരശ്ശേരി: വാഹനപരിശോധനക്കിടെ ട്രാഫിക് എസ്.ഐയോട് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരേ പൊലിസ് കേസെടുത്തു. കൊടുവള്ളി കളരാന്തിരി മേലേചെമ്പായി മുഹമ്മദ് സാലിഹ് (22) ആണ് ട്രാഫിക് എസ്.ഐ മജീദിനോടു തട്ടിക്കയറിയത്.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ചു വാഹനപരിശോധനയ്ക്കിടെ ഹെല്‍മെറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനോടു വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ എസ്.ഐയോട് അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയുമായിരുന്നു.
കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പൊലിസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.