2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

എസ്.എസ്.എയില്‍ 72 ഒഴിവുകള്‍

കണ്ണൂര്‍: ജില്ലയില്‍ എസ്.എസ്.എ പ്രൊജക്ടിന് കീഴിവ്  ഫിസിക്കല്‍ എജുക്കേഷന്‍, ഡ്രോയിങ്ങ്, നീഡില്‍ വര്‍ക്ക്, ക്രാഫ്റ്റ്, മ്യൂസിക്ക് തസ്തികളായി നിശ്ചിത വേതന നിരക്കില്‍ 72 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  നിശ്ചിത യോഗ്യതയുള്ളവരും 18-50 വയസ് പ്രായപരിധിയിലുമുള്ളവരുമായ നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഇദ്യോഗാര്‍ഥികളും പ്രത്യേക ഉത്തരവ് പ്രകാരം പുതുക്കല്‍ അപേക്ഷ നല്‍കിയവരും രജിസ്‌ട്രേഷന്‍ കാര്‍ഡും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 27ന് മുമ്പായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരായി യോഗ്യതയും സീനിയോരിറ്റിയും ഉറപ്പു വരുത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.