2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

എസ്.എസ്.ആര്‍.ബിയില്‍ സ്റ്റെനോഗ്രാഫര്‍, എല്‍.ഡി.സി; 173 ഒഴിവുകള്‍

പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിനു കീഴിലെ അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റെനോഗ്രാഫര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് എന്നീ തസ്തികകളിലായി 173 ഒഴിവുകളാണുള്ളത്.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് മൂന്നില്‍ 95 ഒഴിവുകളാണുള്ളത്. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തും ഗവേഷണ സ്ഥാപനങ്ങളിലുമായാണ് ഈ ഒഴിവുകള്‍.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ 78 ഒഴിവുകളാണുള്ളത്. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. ന്യൂഡല്‍ഹിയിലെ ആസ്ഥാനത്താണ് നിയമനം.
18നും 27നും മധ്യേ പ്രായമുള്ളവരാണ് ഇരു തസ്തികകളിലേക്കും അപേക്ഷിക്കാന്‍ യോഗ്യര്‍. 2017 സെപ്റ്റംബര്‍ 25 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ംംം.മൃെയ.ീൃഴ.ശി, ംംം.ശരമൃ.ീൃഴ.ശി എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്കു മാത്രം 200 രൂപ അപേക്ഷാ ഫീസുണ്ട്. വെവ്വേറെ ഫീസടച്ച് രണ്ടു തസ്തികകളിലേക്കും അപേക്ഷിക്കാം.
ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇരു തസ്തികയിലേക്കും ഒക്ടോബര്‍ 29നാണ് പരീക്ഷ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി:
സെപ്റ്റംബര്‍ 25.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.