2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

എഴുത്ത് സ്വതന്ത്രവും നിര്‍ഭയവുമാകണമെന്ന്: സാറാ ജോസഫ്

തിരൂര്‍: കല സ്വതന്ത്രവും ഭയരഹിതവുമാകുമ്പോള്‍ ഭാഷ പൂമരങ്ങള്‍ പോലെ പൂത്തുലയുമെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ത്രിദിന സാഹിതി സാഹിത്യോത്സവം ഉദ്ഘാടം ചെയ്യുകയായിരുന്നു അവര്‍. എഴുത്ത് ഏറ്റവും വലിയ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ഹൃദയം ഭയലേശമില്ലാതെയും ബുദ്ധി തെളിഞ്ഞുമിരിക്കുമ്പോഴുമാണ് എഴുതാന്‍ കഴിയുന്നത്. എല്ലാതരം ആവിഷ്‌കാരങ്ങള്‍ക്കുമുള്ള പരമാധികാരം ഇന്ത്യയുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടണ്ട്. അവകാശങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് അധികാരികള്‍ ആയുധമാക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷനായി.ബോസ് കൃഷ്ണമാചാരി, തമിഴ് എഴുത്തുകാരന്‍ ചാരുനിവേദിത എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഡോ.എം.ശ്രീനാഥന്‍, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ എ.കെ വിനീഷ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

രജിസ്ട്രാര്‍ ഡോ.കെ.എം ഭരതന്‍ സ്വാഗതവും, ഡോ.ടി അനിതകുമാരി നന്ദിയും പറഞ്ഞു. സര്‍വകലാശാല പ്രസിദ്ധീകരിച്ച കെ.എന്‍ എഴുത്തച്ഛന്റെ ‘അധ്യാത്മരാമായണപഠനം’, ഡോ.ദേശമംഗലം രാമകൃഷ്ണന്‍ എഡിറ്റ് ചെയ്ത ‘തുഞ്ചത്തെഴുത്തച്ഛന്‍ ജീവിതരേഖ’ എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.