2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എളേറ്റില്‍ വട്ടോളി-പാലങ്ങാട് റോഡ് തകര്‍ന്ന് യാത്ര ദുരിതമയം ഓത്യോട്ട്പാലം-നരിക്കൂട്ടുംചാല്‍ ബദല്‍ റോഡിന് സാധ്യതയേറുന്നു

കുറ്റ്യാടി: അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ഓത്ത്യോട്ട് പാലം-നരിക്കൂട്ടുംചാല്‍ ബദല്‍ റോഡിനു സാധ്യതയേറുന്നു.
കുറ്റ്യാടി-വയനാട് റോഡിലെ ഓത്ത്യോട്ട് പാലത്തിനടുത്തുനിന്ന് നരിക്കൂട്ടുംചാലിലേക്കു നിലവിലുള്ള റോഡ് വീതികൂട്ടിയാല്‍ ബദല്‍റോഡായി മാറ്റാന്‍ കഴിയും. ഈ റോഡ് യാഥാര്‍ഥ്യമായാല്‍ തലശ്ശേരി-വടകര ഭാഗത്തുനിന്ന് വയനാട് വഴി മൈസൂരുവിലേക്കും മറ്റുമുള്ള വാഹനങ്ങള്‍ക്ക് കുറ്റ്യാടി ടൗണില്‍ പ്രവേശിക്കാതെ എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയും. വയനാട് ഭാഗത്തുനിന്ന് വടകര, തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ സാധിക്കും.
പൂര്‍ണമായും നാദാപുരം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട കായക്കൊടി പഞ്ചായത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. അതിനാല്‍ തന്നെ നാദാപുരം എം.എല്‍.എ ഇ.കെ വിജയന്റെ സജീവമായ ഇടപെടല്‍ ഇക്കാര്യത്തില്‍ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം. റോഡ് വീതികൂട്ടാനാവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ തയാറായി ചില സ്വകാര്യ വ്യക്തികള്‍ രംഗത്തുവന്നിട്ടുണ്ട്.
കടേക്കച്ചാല്‍-കുറ്റ്യാടി പാലം ബൈപ്പാസിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.