2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എളേറ്റില്‍ വട്ടോളി-പാലങ്ങാട് റോഡ് തകര്‍ന്ന് യാത്ര ദുരിതമയം

എളേറ്റില്‍: നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന എളേറ്റില്‍ വട്ടോളി-പാലങ്ങാട് റോഡ് തകര്‍ന്നു യാത്രക്കാര്‍ ദുരിതത്തില്‍. റോഡില്‍ പല ഭാഗത്തും അപകടകരമായ രീതിയില്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. എളേറ്റില്‍ കുണ്ടുങ്ങരപ്പാറ ഇറക്കത്തില്‍ കുഴികള്‍ രൂപപ്പെട്ട് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വീഴുന്നതു നിത്യസംഭവമായിരിക്കുകയാണ്.
ഇവിടെ നടന്ന അപകടങ്ങളില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സമയ ബന്ധിതമായി റീടാറിങ് നടത്താത്തതാണ് റോഡ് തകര്‍ച്ചയ്ക്കു കാരണം. റോഡിന്റെ പുനരുദ്ധാരണം എത്രയും വേഗം നടപ്പാക്കണമെന്ന് എസ്‌കോ എളേറ്റില്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.പി നൗഫല്‍ അധ്യക്ഷനായി. കെ.പി നൗഷാദ്, സി.സി ഇഖ്ബാല്‍, ജലീല്‍ ചോലയില്‍, ശമീര്‍ കുയ്യൊടി, ഫൈസല്‍ എം.പി, കെ.ടി അബ്ദുറഹ്മാന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.