2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എല്ലാ സ്‌കൂളുകളും ഡിജിറ്റലാക്കും: സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ എല്‍.പിമുതല്‍ പ്ലസ് ടുവരെയുള്ള എല്ലാ സ്‌കൂളുകളും ഡിജിലറ്റാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായും സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി അടുത്ത വര്‍ഷം കിഫ്ബിയില്‍ നിന്നു 400 കോടി രൂപ ചെലവഴിക്കുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.  
റൂസയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല നവീകരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറായിവരികയാണ്. പരീക്ഷാ ക്രമക്കേടു സംബന്ധിച്ച് നടക്കുന്ന വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായാല്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും. പരീക്ഷ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കും. സ്വകാര്യ ട്യൂഷന്‍ നിരോധിക്കും.
ഒന്നുമുതല്‍ പ്ലസ് ടുവരെയുള്ള പരീക്ഷകള്‍ സര്‍ക്കാര്‍ നേരിട്ടു നടത്താനും പാഠപുസ്തകങ്ങള്‍ അടിസ്ഥാനമാക്കി മാത്രം ചോദ്യപേപ്പര്‍ ബാങ്ക് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ചോദ്യ പേപ്പര്‍ സംവിധാനവും സര്‍ക്കാര്‍ പരിഗണനയിലുണ്ടണ്ട്. ഓണത്തിനോ, ക്രിസ്മസിനോ പത്ത്, പ്ലസ് ടു പരീക്ഷകളില്‍ ഏതെങ്കിലും ഒന്നിന് ഓണ്‍ലൈന്‍ ചോദ്യ പേപ്പര്‍ നല്‍കും.
സംസ്ഥാനത്ത് ഈ വര്‍ഷം 20 നാഷനല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് സ്‌കൂളുകള്‍ ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പുള്ള അധ്യാപകരുടെ സ്ഥലംമാറ്റങ്ങള്‍ അടുത്ത അധ്യയനവര്‍ഷത്തോടെ അവസാനിപ്പിക്കും. വിദ്യാഭ്യാസ മേഖലയില്‍ ഇതുവരെയുണ്ടണ്ടായിട്ടില്ലാത്ത നിക്ഷേപ വര്‍ധനയാണ് ഇപ്പോഴുള്ളത്. അക്കാദമിക് മികവിനു പ്രധാന്യം നല്‍കിയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയും വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.