2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

എല്ലാവരും മര്യാദ പുലര്‍ത്തണം

ശബീബ്, കൈപ്പുറം

കുറച്ച് ദിവസം മുന്‍പ് പ്രമുഖ നടിക്ക് നേരിടേണ്ടി വന്ന അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായ പള്‍സര്‍ സുനിയേയും വിജീഷിനേയും കോടതിയില്‍ നിന്ന് കീഴടക്കിയതിനെ പറ്റി രാഷ്ട്രീയനേതാക്കന്മാര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, അത്തരം മോശമായ പ്രതികരണം രാഷ്ട്രീയ നേതാക്കന്മാരില്‍ നിന്ന് ഉണ്ടായത് ലജ്ജാവഹം തന്നെയാണ്. പക്ഷേ രാഷ്ട്രീയക്കാരുടെ മര്യാദ വിലയിരുത്തുന്നതിന് മുന്‍പ് കേരളത്തിലെ മതസംഘടന നേതാക്കളുടെ മര്യാദ വിലയിരുത്തേണ്ടതുണ്ട്. പലപ്പോഴും മതസംഘടനകള്‍ മതകീയമായ അല്ലെങ്കില്‍ സാമുദായികമായ വിഷയത്തല്‍ പ്രതികരിക്കുന്ന അവസരങ്ങളില്‍ പലപ്പോഴും അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നത് കാണാറുണ്ട്. അത്തരം പ്രതികരണം മത സംഘടനാ നേതാക്കന്മാരില്‍ നിന്നുണ്ടാവുന്നത് ഖേദകരമാണ്. രാഷ്ട്രീയക്കാരെ അപേക്ഷിച്ച് ധാര്‍മികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന് നില്‍ക്കുന്നവരാണ് മതനേതാക്കന്മാര്‍. അവരില്‍നിന്ന് വിവേകമില്ലാത്ത പ്രതികരണം പുറത്ത് വരുന്നതു ലജ്ജാവഹം തന്നെ. പ്രതിപക്ഷ മര്യാദ പോലുമില്ലാതെ പ്രതികരിക്കുന്നത് അവര്‍ക്ക് യോജിച്ചതല്ല. രാഷ്ട്രീയക്കാര്‍ പല തരത്തിലും പ്രതികരിക്കുന്നുണ്ടെങ്കിലും അതിനേക്കാള്‍ കൂടുതല്‍ മോശമായി പ്രതികരിക്കുന്നത് മത നേതാക്കന്മാരാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.